കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം

October 5, 2026

പൊയ്യ ഗ്രാമപഞ്ചായത്തിലെ കുട്ടികൾക്ക് നീന്തൽ പരിശീലനത്തിനൊപ്പം ജലസുരക്ഷയുടെ പ്രാധാന്യം പരിചയപ്പെടുത്താൻ ലക്ഷ്യമിട്ട് പഞ്ചായത്ത് നടപ്പാക്കുന്ന നീന്തൽ പരിശീലന പദ്ധതിയുടെ പുതിയ ബാച്ച് ആരംഭിച്ചു. 6 വർഷം മുൻപാണ് പരിശീലന പരിപാടി ആരംഭിച്ചത്. കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുന്നതിലൂടെ ജലാശയങ്ങളുമായി ബന്ധപ്പെട്ട അപകട സാധ്യതകളെ നേരിടാനുള്ള അടിസ്ഥാന കഴിവുകൾ വളർത്തുകയും അതുവഴി സമ്പൂർണ ജലസാക്ഷരതയുള്ള പഞ്ചായത്തായി മാറ്റുകയുമാണ് ഉദ്ദേശ്യം. 
അഞ്ചാം വാർഡിലെ പാങ്കുളത്തിലാണ് പരിശീലനം നൽകുന്നത്. പഞ്ചായത്തു പരിധിയിലെ 10 വയസ്സിനു മുകളിലുള്ള കുട്ടികളെ പരിശീലനത്തിനായി പരിഗണിക്കുന്നുണ്ട്. 28 പെൺകുട്ടികൾ അടക്കമുള്ള 130 പേരാണ് ഇത്തവണ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നത്. ദിവസവും രാവിലെ 6.30 മുതൽ 7.30 വരെയാണ് പരിശീലനം.
ഇതിൽ 10 മിനിറ്റ് വ്യായാമവും ബാക്കിയുള്ള സമയം നീന്തലിന്റെ അടിസ്ഥാന രീതികളിലും ജലത്തിൽ സുരക്ഷിതമായി പെരുമാറുന്നതിലും പരിശീലനം നൽകുന്നുണ്ട്. ആരോഗ്യ പരിപാലനത്തിനായി കുട്ടികൾക്ക് പാലും മുട്ടയും നൽകും. പരിശീലനം പൂർത്തിയാക്കിയവരിൽ 25 മീറ്റർ നീന്തുന്നവർക്ക് പഞ്ചായത്ത് സർട്ടിഫിക്കറ്റും നൽകും.

Swimming Training 1
Swimming Training 2
Swimming Training 3
Swimming Training 4
× Full View

മാധ്യമ വാര്‍ത്തകള്‍

Swimming Training for Children