ഓപ്പറേഷന്‍ തൂഫാന്‍ 2.0 - ദി നാർക്കോ ഹണ്ട്

October 3, 2026

കേരള സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ ഉപയോഗവും വ്യാപനവും തടയുന്നതിനും മയക്കുമരുന്ന് ശൃംഖലകൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതിനുമായി കേരള പോലീസും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഏകോപിച്ച് നടപ്പാക്കുന്ന പ്രത്യേക ലഹരിവിരുദ്ധ ദൗത്യമാണ്. ലഹരി വിൽപ്പനയും വിതരണവും നടത്തുന്ന ശൃംഖലകൾക്കെതിരെ പരിശോധനകളും നിയമനടപടികളും ശക്തമാക്കുന്നതിനൊപ്പം പൊതുസ്ഥലങ്ങളിലും സംശയാസ്പദ കേന്ദ്രങ്ങളിലും നിരീക്ഷണം വർധിപ്പിക്കുകയും ജനകീയ പങ്കാളിത്തത്തിലൂടെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. യുവതലമുറയെ ലഹരിയുടെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുക, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, പൊതുസമൂഹം എന്നിവരിൽ ലഹരിവിരുദ്ധ ബോധവത്കരണം ശക്തമാക്കുക, ലഹരിക്ക് അടിമപ്പെട്ടവരെ ഒറ്റപ്പെടുത്താതെ ചികിത്സയും പുനരധിവാസവും ലഭ്യമാക്കുന്നതിനുള്ള പിന്തുണ ഉറപ്പാക്കുക എന്നിവയും ഓപ്പറേഷൻ തൂഫാൻ 2.0യുടെ പ്രധാന പ്രവർത്തനങ്ങളാണ്. തൂഫാൻ സ്ട്രൈക്ക്, തൂഫാൻ വാരിയേഴ്സ്, തൂഫാൻ കെയർ എന്നീ മൂന്ന് പ്രധാന പ്രവർത്തന മേഖലകളിലൂടെ നിയമനടപടി, സാമൂഹിക പ്രതിരോധം, പുനരധിവാസം എന്നീ മേഖലകളിൽ ഒരുമിച്ചുള്ള പ്രവർത്തനമാണ് ലക്ഷ്യമിടുന്നത്. ലഹരി ഉപയോഗം, വിൽപ്പന, വിതരണം എന്നിവ സംബന്ധിച്ച വിശ്വസനീയമായ വിവരങ്ങൾ നിയമപരമായ മാർഗങ്ങളിലൂടെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും, ലഹരിയുടെ അപകടങ്ങളിൽ നിന്ന് കുട്ടികളെയും യുവാക്കളെയും സംരക്ഷിക്കുന്നതിനായി സമൂഹത്തിലെ ഓരോ വ്യക്തിയും ജാഗ്രതയോടെയും ഉത്തരവാദിത്തത്തോടെയും പ്രവർത്തിക്കുന്നതിലൂടെ ലഹരിക്കെതിരായ ജനകീയ കൂട്ടായ്മ ശക്തിപ്പെടുത്തുക എന്നതാണ് ഓപ്പറേഷൻ തൂഫാൻ 2.0 മുന്നോട്ടുവയ്ക്കുന്ന പ്രധാന സന്ദേശം. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസില്‍ വച്ചു നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഔസേപ്പച്ചന്‍ ജോസ് ഉദ്ഘാടനം നിവര്‍‍വഹിക്കുകയും തുഫാന്‍ പതാക ഉയര്‍ത്തുകയും ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സന്‍മാര്‍ മെമ്പര്‍മാര്‍, ഹരിതകര്‍മ്മസേന കുടുംബശ്രീ എഡിഎസ് സിഡിഎസ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ പോലീസ് എക്സൈസ് ഉദ്യാഗസ്ഥര്‍ ലഹരിവിരുദ്ധ ക്ലാസുകള്‍ നയിച്ചു. 

Operation Thoofan 1
Operation Thoofan 2
Operation Thoofan 3
Operation Thoofan 4
Operation Thoofan 5
Operation Thoofan 6

Operation Toofan 2.0 - The Narco Hunt