പൊയ്യ ഗ്രാമപഞ്ചായത്ത് - വയോജന സംഗമം
October 5, 2026
പൊയ്യ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വയോജന സംഗമം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. 2026 ഒക്ടോബർ 01 വ്യാഴാഴ്ച രാവിലെ 10 മണിക്ക് പൂപ്പത്തി എസ്.എൻ.ഡി.പി ഹാളിൽ വെച്ച് നടന്ന ചടങ്ങില്‍ ചാലക്കുടി പാർലമെന്റ് അംഗം ബഹു. എം.പി ശ്രീ. ബെന്നി ബെഹനാൻ ഉദ്ഘാടനം നിര്‍വഹിച്ചു. പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഔസേപ്പച്ചൻ ജോസ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. മാള ബ്ലോക്ക് പ്രസിഡന്റ് ശ്രീമതി. സുധാഷിണി രാജീവ്, ജില്ലാ മെമ്പർ ശ്രീ. സാജന് കൊടിയൻ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്ത് സംസാരിച്ചു. ഗ്രാമപഞ്ചായത്തിലെ വയോജനങ്ങളുടെ ഉന്നമനവും മാനസികോല്ലാസവും ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയില്‍ പൊയ്യ ഗ്രാമപഞ്ചായത്തില്‍ വയോജനങ്ങളില്‍ ഭൂരിഭാഗം പേരും സന്നിഹിതരായിരുന്നു. തുടര്‍ന്ന് വയോജനങ്ങളുടെ കലാപരിപാടി അവതരണവും സ്നേഹതീരം ബീച്ചിലേക്ക് യാത്രയും സംഘടിപ്പിച്ചു.



